നഷ്ടപ്പെട്ടതിനെ കുറിച്ച് ഓര്‍ത്ത് വിഷമിക്കരുത്; കേരള ജനത മുഴുവന്‍ ദുരിത ബാധിതര്‍ക്കൊപ്പം: മമ്മൂട്ടി

Posted on: August 23, 2018 9:02 pm | Last updated: August 23, 2018 at 9:02 pm
SHARE

ആലപ്പുഴ: കേരള ജനത മുഴുവന്‍ ദുരിതബാധിതര്‍ക്കൊപ്പമാണെന്ന് നടന്‍ മമ്മൂട്ടി. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികള്‍ മാത്രമല്ല, ലോകം മുഴുവന്‍ സഹായത്തിനുണ്ട്. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിഷമിക്കരുത്. പുതിയ കേരളം നമുക്ക് ഉണ്ടാകും. നഷ്ടപരിഹാരങ്ങള്‍ ലഭിക്കും. എല്ലാവരും സന്തോഷമായിരിക്കുക. ഉള്ളത് കൊണ്ട് ഓണം പോലെ എന്നണാല്ലോ. ഈ ഓണം അങ്ങനെ പോകട്ടെ. വരുന്ന ഓണം നമുക്ക് നന്നായി ആഘോഷിക്കാമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.