Connect with us

Kerala

പ്രളയം: ആധാര്‍ കാര്‍ഡ് നഷ്ടമായവര്‍ക്ക് സൗജന്യമായി പുതിയത് അനുവദിക്കും

Published

|

Last Updated

തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് ആധാര്‍ കാര്‍ഡ് നഷ്ടമായവര്‍ക്ക് പണം ഈടാക്കാതെ പുതിയത് നല്‍കുമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി.

ഇത്തരത്തില്‍ ആധാര്‍ കാര്‍ഡ് നഷ്ടമായവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് നല്‍കാന്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ കാര്‍ഡിന് പേരും ബയോമെട്രിക് വിവരങ്ങളും നല്‍കണം. അടുത്ത മാസം 30വരെയാണ് സൗജന്യ സേവനം ലഭിക്കുക.

---- facebook comment plugin here -----