ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു

Posted on: August 19, 2018 12:09 pm | Last updated: August 19, 2018 at 9:23 pm
SHARE

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. എഴുനൂറ് ക്യുമെക്‌സ് വെള്ളമാണ് ഇപ്പോള്‍ മൂന്ന് ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്നത്. എണ്ണൂറ് ക്യുമെക്‌സ് വെള്ളമായിരുന്നു നേരത്തെ ഒഴുക്കിവിട്ടിരുന്നത്.

ഇതോടെ, പെരിയാറില്‍ അഞ്ചടിയോളം ജലനിരപ്പ് താഴ്ന്നു. തുടര്‍ന്ന് ആലുവ ടൗണില്‍ വെള്ളം ഇറങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. എന്നാല്‍, പറവൂര്‍ മേഖലയില്‍ ഇപ്പോഴും വെള്ളക്കെട്ടിന് കുറവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here