മഴയുടെ തീവ്രത കുറയും; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറി

Posted on: August 17, 2018 1:27 pm | Last updated: August 17, 2018 at 3:39 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്ന് റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോടെ മഴ വലിയ തോതില്‍ കുറയും. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച പല സ്ഥലങ്ങളിലും ഇന്ന് കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ സഹായകരമായിട്ടുണ്ട്.

എന്നാല്‍ ജലസംഭരണികളിലേക്ക് ഒഴുക്ക് ശക്തമായി തുടരുകയാണ്. മഴ കുറഞ്ഞെങ്കിലും പെരിയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുയാണ്. ചാലക്കുടി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ആലുവയിലും സ്ഥിതി വ്യത്യസ്ഥമല്ല. എന്നാല്‍ മൂവാറ്റുപുഴയില്‍ ജലനിരപ്പ് കുറഞ്ഞഞ്ഞു.