ദുരിതബാധിതര്‍ക്ക് തന്റെ വീട് ആശ്രയിക്കാമെന്ന് സംവിധായകന്‍ ഉമര്‍ ലുലു

Posted on: August 16, 2018 2:09 pm | Last updated: August 16, 2018 at 2:09 pm
SHARE

തൃശൂര്‍: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തൃശൂര്‍ മിഷന്‍ ക്വാട്ടേഴ്‌സിലുള്ള തന്റെ വീട് ആശ്രയിക്കാമെന്ന് സംവിധായകന്‍ ഉമര്‍ ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചു. വിവരമറിയിച്ചാല്‍ വാഹനത്തില്‍ കൂട്ടിക്കൊണ്ട് വരാമെന്നും അദ്ദേഹം അറിയിച്ചു. വിളിക്കേണ്ട് നമ്പര്‍: 9745243342.

നേരത്തെ സഹായ ഹസ്തവുമായി നടന്‍ ടൊവിനോ തോമസും രംഗത്തെത്തിയിരുന്നു. ദുരിതം അനുഭവിക്കുന്നവര്‍ സുരക്ഷിത കേന്ദ്രമായി കണ്ട് തന്റെ വീട്ടിലേക്ക് വരാമെന്ന് ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കഴിയും വിധം സഹായിക്കുമെന്നും പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here