മലപ്പുറം പെരിങ്ങാവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒൻപത് പേര്‍ മരിച്ചു

Posted on: August 15, 2018 3:55 pm | Last updated: August 16, 2018 at 11:03 am

കൊണ്ടോട്ടി: പെരിങ്ങാവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒൻപത് പേര്‍ മരിച്ചു. ബഷീര്‍, ഭാര്യ സാബിറ, മകള്‍ ഫായിസ, മകന്‍ മുഷ്ഫിക്ക്, ചേട്ടന്റെ ഭാര്യ ഹയറുന്നീസ, അയല്‍ക്കാരായ മൂസ ഇല്ലിപ്പറമ്പത്ത്, മുഹമ്മദലി, മക്കളായ സഫ്‌വാന്‍, ഇര്‍ഫാന്‍ അലി
എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഇരുനില വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും മണ്ണ് നിറഞ്ഞിട്ടുണ്ട്. മുകളിലെ നില വിണ്ട് കീറിയ സ്ഥിതിയിലാണ്. ദുരന്ത നിവാരണ സേനയും അഗ്നി ശമന സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ പെരിങ്ങാവിന്റെ സമീപസ്ഥലമായ ഐക്കരപ്പടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചിരുന്നു. കൈതക്കുണ്ട് സ്വദേശി അനീസ്, ഭാര്യ സുനീറ, മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്.