Connect with us

National

ഇന്ത്യന്‍ കറന്‍സി ചൈനയില്‍ അച്ചടിക്കുമെന്ന വാര്‍ത്ത തെറ്റെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ കറന്‍സികളുടെ അച്ചടി കരാര്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കായുള്ള കരാര്‍ ചൈനയുടെ ബേങ്ക്് നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പ്പറേഷന് ലഭിച്ചതായി ചൈനീസ് മാധ്യമത്തെ ഉദ്ധരിച്ചുവന്ന വാര്‍ത്തകളാണ് ധനമന്ത്രാലയം നിഷേധിച്ചിരിക്കുന്നത്.

ഇന്ത്യന്‍ കറന്‍സി അച്ചടിക്കാന്‍ ചൈനീസ് കമ്പനിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കുന്നത് റിസര്‍വ് ബേങ്കിന്റേയും സര്‍ക്കാറിന്റേയും പ്രസുകളിലാണ്. ഇത് തുടരുമെന്നു ധനവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ഇന്ത്യ, തായ്‌ലന്‍ഡ്, ബംഗഌദേശ്, ശ്രീലങ്ക , മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനക്ക് കരാര്‍ ലഭിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

ഇതിനെതിരെ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. വാര്‍ത്ത സത്യമാണെങ്കില്‍ ദേശസുരക്ഷക്ക് ഭീഷണിയാണെന്നും പാക്കിസ്ഥാന് കള്ളനോട്ടടി എളുപ്പമാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചിരുന്നു. വാര്‍ത്ത സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആം ആദ്മിയും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.

---- facebook comment plugin here -----

Latest