Connect with us

Kerala

ഇപി ജയരാജന്‍ മന്ത്രിയായി സ്ഥാനമേറ്റു

Published

|

Last Updated

തിരുവനന്തപുരം: ഇപി ജയരാജന്‍ മന്ത്രിയായി സ്ഥാനമേറ്റെടുത്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യപ്രതിഞജ്ഞ ചൊല്ലിക്കൊടുത്തു. മലയാളത്തിലാണ് ജയരാജന്‍ സത്യവാചകം ചൊല്ലിയത്. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ചടങ്ങ് അഞ്ച് മിനുട്ടുകൊണ്ട് അവസാനിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മന്ത്രിമാരും എംഎല്‍എമാരും വേദിയിലെത്തി ഇപി ജയരാജന് ആശംസകള്‍ നേര്‍ന്നു. മന്ത്രിസഭയിലെ 20മത് മന്ത്രിയായാണ് ഇപി ജയരാജനെത്തുന്നത്. നേരത്തെ കൈകാര്യം ചെയ്ത വ്യവസായം, വാണിജ്യം തുടങ്ങിയ വകുപ്പുകളാണ് ജയരാജന്‍ ഇനിയും കൈകാര്യം ചെ്യ്യുക. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്നാണ് ഇപി ജയരാജന് നേരത്തെ മന്ത്രിസഭയില്‍നിന്നും പുറത്തുപോകേണ്ടി വന്നത്. വിജിലന്‍സ് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിലാണ് തിരിച്ചുവരവ്.