Connect with us

Kerala

ജലന്തര്‍ ബിഷപ്പിനെ ചോദ്യം ചെയ്തു; അറസ്റ്റ് ഉടനില്ല

Published

|

Last Updated

ജലന്തര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ജലന്ധറിലെ ബിഷപ് ഹൗസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച രാത്രി എട്ടിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ എട്ടര മണിക്കൂറിന് ശേഷം ചൊവ്വാ്‌ഴച പുലര്‍ച്ചെയാണ് അവസാനിച്ചത്. ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂന.

ജലന്ധറിലെ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചതായും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വൈക്കം ഡി.വൈ.എസ്.പി, കെ.സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. പീഡനം നടന്നെന്ന് പറയുന്ന ദിവസം മഠത്തില്‍ പോയിട്ടില്ലെന്നാണ് ബിഷപ്പിന്റെ മൊഴി. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, ബിഷപ്പ് ഹൗസില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ഒരു സംഘം ബിഷപ്പ് ഹൗസ് ജീവനക്കാര്‍ കയ്യേറ്റം ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകള്‍ തകര്‍ക്കാനും ശ്രമമുണ്ടായി. ബിഷപ്പിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്.

---- facebook comment plugin here -----