മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മര്‍കസ് അഞ്ച് ലക്ഷം രൂപ നല്‍കി

Posted on: August 13, 2018 8:28 pm | Last updated: August 14, 2018 at 7:56 am

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതബാധിതരായി കഴിയുന്നവര്‍ക്കുള്ള സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഗഡുവായി മര്‍കസ് അഞ്ച് ലക്ഷം രൂപ സഹായം നല്‍കി. ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സി മുഹമ്മദ് ഫൈസിയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് വേണ്ടി ചെക്ക് കൈമാറിയത്.