ഇന്ത്യയിലേക്കുള്ള യാത്ര: എമിറേറ്റ്‌സില്‍ നിരക്കിളവ്

Posted on: August 13, 2018 6:35 pm | Last updated: August 13, 2018 at 6:35 pm
SHARE

ദുബൈ: ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇളവ് വരുത്തി. തിരുവന്തപുരം, കൊച്ചി ഉള്‍പടെയുള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസില്‍ കുറഞ്ഞ നിരക്കില്‍ ഈ മാസം 20 വരെ ബുക്കിങ്ങ് സൗകര്യമുണ്ട്. സെപ്തംബര്‍ ഒന്നിനും 2019 മാര്‍ച്ച് 31നും ഇടക്കുള്ള യാത്രകള്‍ പ്രത്യേക നിരക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുമ്പോളാണ് എമിറേറ്റ്‌സിന്റെ വമ്പന്‍ ആനുകൂല്യം.

എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്ന 70 രാജ്യാന്തര കേന്ദ്രങ്ങളിലേക്കാണ് ഇളവ്. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ആലോചിക്കുന്നവര്‍ക്ക് ഇത് മികച്ച അവസരമാണ്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ 300 ദിര്‍ഹവും ബിസിനസ് ക്ലാസില്‍ പോകുന്നവര്‍ 500 ദിര്‍ഹവും അധികം മുടക്കിയാല്‍ എമിറേറ്റ്‌സിന്റെ പഞ്ചനക്ഷത്ര സൗകര്യങ്ങളും ആസ്വദിക്കാം.

ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് 895 ദിര്‍ഹമാണ് ഇക്കണോമി ക്ലാസിലെ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്ക് ഏതാണ്ട് 1006 ദിര്‍ഹവും. ഡല്‍ഹി 1045, മുംബൈ 995, ബാങ്കോക്ക് 2345, ടൊറന്റോ4887, ക

LEAVE A REPLY

Please enter your comment!
Please enter your name here