Connect with us

Kerala

കൊല്ലത്ത് വാഹനാപകടത്തില്‍ മരണം മൂന്നായി; ഏഴ് പേരുടെ നില ഗുരുതരം

Published

|

Last Updated

കൊല്ലം: ചാത്തന്നൂരിനടുത്ത് ഇത്തിക്കര പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ടിപി സുഭാഷ്, ഡ്രൈവര്‍ അസീസ്, ലോറി ഡ്രൈവര്‍ ചെങ്കോട്ട സ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 24 പേരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.

രാവിലെ 6.45ഓടെയാണ് അപകടം.മാനന്തവാടിയിലില്‍നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഡിലക്‌സ് ബസും തിരുവനന്തപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂ്ട്ടിയിടിച്ചത്. ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് അറിയുന്നത്.