Connect with us

National

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തിലെ പാഞ്ച്മഹല്‍ ജില്ലയില്‍ ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. മുഹമ്മദ് ബിലാല്‍(17), മുഹമ്മദ് റൗഫ്(14), മുഹമ്മദ് സാജിദ്(13), ഗുല്‍ അഫ്‌റോസ്(13), അസീന ബാനു(11), മുഹമ്മദ് താഹിര്‍(11), മുഹമ്മദ് യൂസഫ്(ഏഴ്) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാര്‍ ജംബുഗോഡയിലെ ഭാട്ട് ഗ്രാമത്തില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ വാഹനത്തിന്റ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഹാലോളിലുള്ള ബന്ധുവീട് സന്ദര്‍ശിച്ച് മടങ്ങവെയാണ് അപകടം.

---- facebook comment plugin here -----

Latest