ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി വ്യക്തിപരമായി ഒരു ലക്ഷം രൂപ നല്‍കി

Posted on: August 11, 2018 4:15 pm | Last updated: August 11, 2018 at 4:57 pm

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിപരമായി ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യമറിയിച്ചത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നതെന്നും തകര്‍ന്ന പ്രദേശങ്ങളെ പുനര്‍നിര്‍മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനം അഭൂതപൂര്‍വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) ഉദാരമായി സംഭാവന നല്‍കാന്‍ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു.

സംഭാവനകള്‍  അക്കൗണ്ട് നം. 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം,  IFSC: SBIN0070028. എന്ന അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്. സിഎംഡിആര്‍എഫ്‌ലേക്കുളള സംഭാവന പൂര്‍ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.