Connect with us

Kerala

ലൈംഗിക പീഡനം: ജലന്തര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും ; തടയാനായി വിശ്വാസികളും

Published

|

Last Updated

ജലന്തര്‍: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കേരളത്തില്‍നിന്നുള്ള അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഇപ്പോള്‍ അന്വേഷണ സംഘം വൈദികരുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം മിഷറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും.

അന്വേഷണ സംഘം എത്തുന്നതിന് മുമ്പ് ജലന്തര്‍ പോലീസ് ബിഷപ്പ് ഹൗസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ക്രമസമാധാന പ്രശനമുണ്ടായാല്‍ നേരിടുമെന്ന് ഡിസിപി അറിയിച്ചു. വിശ്വാസികള്‍ സംഘം ചേര്‍ന്ന് എത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിഷപ്പിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനായിട്ടില്ല. വിസ്വാസികള്‍ ഇപ്പോഴും കൂട്ടത്തോടെ ബിഷപ്പ് ഹൗസില്‍ തങ്ങുകയാണ്.