Connect with us

Kerala

'ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍ സര്‍വശക്തനോട് പ്രാര്‍ഥിക്കണം'- ഹജ്ജ് തീര്‍ത്ഥാടകരോട് ചെന്നിത്തല

Published

|

Last Updated

കൊച്ചി: വിശുദ്ധ ഹജ്ജിന് പുറപ്പെടുന്ന തീര്‍ത്ഥടകരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നെടുമ്പാശേരിയിലെ ക്യാമ്പിലെത്തി സന്ദര്‍ശിച്ചു.
പ്രകൃതി ദുരന്തത്തില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കണമെന്ന് പുണ്യഭൂമിയില്‍ എത്തുമ്പോള്‍ സര്‍വശക്തനോട് പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം ഹാജിമാരോട് ആവശ്യപ്പെട്ടു. ഹജ്ജിന് പോവുക എന്നത് മതവിശ്വാസികളുടെയും ആഗ്രഹവും ഭാഗ്യവുമാണ്.

ഹജ്ജിന് എനിക്ക് പോകാന്‍ കഴിയില്ല. ഞാനുള്‍പ്പെടെ ഹജ്ജിന് പോകാന്‍ കഴിയാത്ത എല്ലാ മനുഷ്യര്‍ക്കും വേണ്ടി പരമകാരുണികനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം. ഹജ്ജിന് അവസരം ലഭിച്ച ഈ മനുഷ്യരുടെ പ്രാര്‍ത്ഥന കൂടുതല്‍ ശക്തമായിരിക്കും. പ്രകൃതി ക്ഷോഭവും വെള്ളപ്പൊക്ക ദുരിതവും ഇല്ലാത്ത കേരളത്തിനായുള്ള ആവശ്യവും നിങ്ങളുടെ പ്രാര്‍ഥനയില്‍ ഉള്‍ക്കൊള്ളിക്കണമെന്നും ചെന്നിത്തല പറഞ്ഞു.