Connect with us

Gulf

ചൂട് കാലാവസ്ഥയെ ചുട്ടുപൊള്ളിച്ച് ചൂട് കാറ്റ്

Published

|

Last Updated

ദുബൈ: രാജ്യത്ത് ചൂട് പാരമ്യതയിലെത്തിയതിന് പുറമെ കൂടുതല്‍ ഉഷ്ണം പകര്‍ന്ന് ചൂട് കാറ്റ്. യു എ ഇയുടെ പല ഭാഗത്തും അടിച്ച വീശുന്ന കാറ്റില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ശക്തമായ പൊടിക്കാറ്റില്‍ കാഴ്ച പരിധി 300 മീറ്ററില്‍ താഴെ കുറയുവാന്‍ സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പിലുണ്ട്. ഇന്നലെ മിന്‍ഹാദില്‍ കാഴ്ച പരിധി 300 മീറ്ററില്‍ താഴെ ആയിരുന്നു.

വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ മേഖലയില്‍ യെല്ലോ അലെര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊടിപടലങ്ങള്‍ ഉയര്‍ന്ന് കാഴ്ച പരിധി കുറയുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗത വര്‍ധിച്ചു മണികൂറില്‍ 50 കിലോമീറ്ററായി കൈവരിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ ചൂണ്ടികാട്ടുന്നുണ്ട്.

കൂടാതെ, കാറ്റിനോടൊപ്പം അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കും.അതേസമയം, രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ താപനില കുറയുമെന്നും മുന്നറിയിപ്പിലുണ്ട്. ചിലയിടങ്ങളില്‍ മഴ മേഘങ്ങള്‍ രൂപപ്പെട്ട് മഴക്കുള്ള സാധ്യതയും കാലാവസ്ഥാ മുന്നറിയിപ്പില്‍ ചൂണ്ടികാട്ടുന്നുണ്ട്.
അടുത്ത രണ്ട് ദിവസങ്ങളില്‍ രാജ്യത്ത് താപനില ഉയര്‍ന്ന നിലയില്‍ തന്നെ തുടരും. 48 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിച്ചു ചൂട് കനക്കും. തീരപ്രദേശങ്ങളില്‍ അന്തരീക്ഷ ഈര്‍പം 90 ശതമാനം വരെയാകും. ഉള്‍മേഖലയില്‍ 70 ശതമാനം വരെ അന്തരീക്ഷ ഈര്‍പം ഉയരുമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ ചൂണ്ടികാട്ടുണ്ട്.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഉള്‍മേഖലയിലും തീരപ്രദേശങ്ങളിലും പുലര്‍കാലങ്ങളില്‍ പുക മഞ്ഞിനുള്ള സാധ്യതയും കാലാവസ്ഥ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.