Connect with us

Gulf

പൊതുമാപ്പിന് ശേഷവും അനധികൃത താമസക്കാര്‍ തുടര്‍ന്നാല്‍ കനത്ത ശിക്ഷ

Published

|

Last Updated

ദുബൈ: പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്ന നിയമ ലംഘകര്‍ക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം രാജ്യത്തേക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല. രണ്ടുവര്‍ഷത്തേക്ക് അവര്‍ക്ക് രാജ്യത്തോക്ക് പ്രവേശന നിരോധനം ഉണ്ടാകും. അവീറിലെ പൊതുമാപ്പ് കേന്ദ്രം രാത്രി 8 വരെയാണ് പ്രവര്‍ത്തനം ഉണ്ടാകുക.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് താമസകാര്യ വിഭാഗം മേധാവി ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റശീദ് അവീറിലെ പൊതുമാപ്പ് കേന്ദ്രം സന്ദര്‍ശിച്ചു. അദ്ദേഹത്തെ കേന്ദ്രത്തിന്റെ മുഖ്യചുമതലയുള്ള ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത്ത് സ്വീകരിച്ചു. പൊതുമാപ്പ് അപേക്ഷയുമായി എത്തുന്നവര്‍ക്ക് നല്‍കുന്ന സേവന- സൗകര്യങ്ങള്‍ അദ്ദേഹം പരിശോധിച്ചു.

പൊതുമാപ്പ് അപേക്ഷകളുമായി നൂറുകണക്കിന് ആളുകളാണ് കേന്ദ്രത്തില്‍ എത്തിയത്. ഇവിടെത്തെ പ്രവര്‍ത്തന സമയമായ രാവിലെ എട്ടിന് മുന്‍പ് തന്നെ നൂറുകണക്കിന് അപേക്ഷകരാണ് ഇവിടേക്ക് ദിവസവും എത്തുന്നത്. ആര്‍ടിഎ ഏര്‍പ്പെടുത്തിയ ബസ്സ് സേവനം ഉപയോഗപ്പെടുത്തി കൊണ്ടാണ് മിക്ക നിയമ ലംഘകരും സേവനം തേടി അവീറിലേക്ക് എത്തുന്നത്. പൊതുമാപ്പ് കേന്ദ്രത്തിന്റെ സമീപമുള്ള ദുബൈ ടാക്‌സി സ്റ്റാന്റില്‍ നിന്നുള്ള വാഹന സൗകര്യവും ആളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.