Connect with us

Kerala

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു

Published

|

Last Updated

തൊടുപുഴ: മൂന്ന് ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് കുറയാത്തതിനാല്‍ ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നു.

ഇതാദ്യമായാണ് അഞ്ച് ഷട്ടറുകളും തുറക്കുന്നത്. മൂന്ന് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് പോകുന്നത്. അതേ സമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത് ആശ്വാസകരമാണ്.