Connect with us

Kerala

ഇടമലയാര്‍ അണക്കെട്ട് തുറന്നു

Published

|

Last Updated

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ അഞ്ചോടെയാണ് അണക്കെട്ട് തുറന്നത്. ഇന്നലെ ഉച്ചയോടെ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാല് ഷട്ടറുകളും തുറന്നതിനാല്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്‍കരുതലുകളാണ് ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും സ്വീകരിച്ചിട്ടുള്ളത്.

പരമാവധി സംഭരണ ശേഷിയായ 169.56 അടി പിന്നിട്ടതോടെയാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇടുക്കി അണക്കെട്ടിലും ജലവിതാനം ഉയര്‍ന്നതോടെ ഒരേ സമയം രണ്ട് ഭാഗത്ത് നിന്നും പെരിയാറിലേക്ക് വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ഇടമലയാര്‍ അണക്കെട്ട് നേരത്തേ തുറക്കാന്‍ തീരുമാനിച്ചത്.

നേരത്തെ 2013ലാണ് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. അന്ന് 900 ക്യുബിക് മീറ്റര്‍ വെള്ളമായിരുന്നു സെക്കന്‍ഡില്‍ തുറന്നുവിട്ടത്.