Connect with us

National

വിങ്ങിപ്പൊട്ടി സ്റ്റാലിന്‍

Published

|

Last Updated

ചെന്നൈ: ചെന്നൈ മറീന ബീച്ചില്‍ പിതാവിന്റെ ഭൗതിക ശരീരം സംസ്‌കരിക്കാന്‍ അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിക്ക് കേട്ട് എം കെ സ്റ്റാലിന്‍ വിങ്ങിപ്പൊട്ടി. മുന്‍ കേന്ദ്ര മന്ത്രി എ രാജയാണ് ഹൈക്കോടതി വിധി സ്റ്റാലിനെ അറിയിച്ചത്.
കലൈഞ്ജറുടെ മൃതദേഹം മറീനാ ബീച്ചില്‍ അണ്ണ സ്മാരകത്തില്‍ സംസ്‌കരിക്കണമെന്ന് ഡി എം കെയുടെ വാദം മദ്രാസ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അണ്ണ സ്മാരകത്തില്‍ കരുണാനിധിക്കായി സ്മാരകം പണിയണമെന്നും സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതായി ഡി എം കെക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി കണ്ണദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മറീനാ ബീച്ചില്‍ രാഷ്ട്രീയ നേതാക്കളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിനെതിരെ ആറ് ഹരജികളാണ് മദ്രാസ് ഹൈക്കോടതിയിലെത്തിയിരുന്നത്. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്ക് മാത്രമാണ് മറീനാ ബീച്ചില്‍ സംസ്‌കാരത്തിനായി സ്ഥലം അനുവദിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, കേസ് ഇന്നലെ കോടതി പരിഗണനക്കെടുക്കുന്നതിന് മുമ്പ് തന്നെ ഹരജികളെല്ലാം കക്ഷികള്‍ പിന്‍വലിച്ചു. ഇതോടെ, ഡി എം കെക്ക് അനുകൂലമായ വിധി ഹൈക്കോടതി പ്രഖ്യാപിച്ചു.

വിധിയെ ഡി എം കെ പ്രവര്‍ത്തകര്‍ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. രാജാജി ഹാളിന് പുറത്ത് കണ്ണീര്‍ തൂകുന്നതിനിടയിലും അവര്‍ കരുണാനിധിക്കായുള്ള വാഴ്ത്തുവചനങ്ങളില്‍ മുഴുകുകയായിരുന്നു.