Connect with us

Kerala

പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷംവരെ മൊറോട്ടോറിയം

Published

|

Last Updated

തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റി മാര്‍ഗരേഖ പ്രകാരം പ്രളയബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍്ഷംവരെ മൊറോട്ടോറിയം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതിനായി സംസ്ഥാന/ജില്ലാതല ബേങ്കിംഗ് സമതി വിളിച്ച് ചേര്‍ത്ത് നടപടി സ്വീകരിക്കും. പൊതുമേഖല-സഹകരണ ബേങ്കുകള്‍ വഴി പ്രളയബാധിതര്ക്ക് പുതിയ വായ്പ നല്‍കാന്‍ ആവശ്യമായ നടപടികളും സ്വീകരിക്കും. ദുരിതബാധിതര്‍ക്ക് വൈദ്യുതി ചാര്‍ജും വെള്ളക്കരവും അടക്കുന്നതിന് അടുത്ത വര്‍ഷം ജനുവരിവരെ സമയം അനുവിക്കാനും തീരുമാനമായി.

പ്രളയബാധിത ജില്ലകളയ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ് തീരുമാനം ഏറെ ഗുണകരമാവുക . വെള്ളപ്പൊക്കവും അതിന്റെ കാഠിന്യവും മുന്‍കൂട്ടി പ്രവചിക്കാനും കാഠിന്യം വിലയിരുത്താനും ആവശ്യമായ സമഗ്ര ഫ്‌ളഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റത്തിന് രൂപകൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.