ഇത്തിഹാദ് റെയില്‍: ശൈഖ് തയ്യിബ് ബിന്‍ മുഹ്മ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രവര്‍ത്തി വിലയിരുത്തി

Posted on: August 7, 2018 1:11 pm | Last updated: August 7, 2018 at 1:11 pm
SHARE

അബുദാബി : മേഖലയിലെ ഏറ്റവും വലിയ റെയില്‍ പദ്ധതിയായ ഇത്തിഹാദ് റെയില്‍ നിര്‍മ്മാണ പുരോഗതി
അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും, അബുദാബി ഗതാഗത വകുപ്പ് ചെയര്‍മാനും, ഇത്തിഹാദ് റെയില്‍ ചെയര്‍മാനുമായ ശൈഖ് തയ്യിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വിലയിരുത്തി. അബുദാബി അല്‍ ദഫ്‌റ മേഖലയില്‍ നടന്ന ബോര്‍ഡ് അവലോകന യോഗത്തിലാണ് ഇത്തിഹാദ് റെയിലിന്റെ സമീപകാല പ്രവര്‍ത്തികള്‍ അവലോകനം ചെയ്തത്.

ഇത്തിഹാദ് റെയില്‍ വൈസ് ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍, മറ്റു ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കമ്പനിയുടെ പ്രവര്‍ത്തന പുരോഗതി, ഭാവി പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ബോര്‍ഡ് യോഗത്തില്‍ ശൈഖ് ത്വയ്യിബ് വിശദീകരിച്ചു.ബോര്‍ഡ് യോഗത്തിന് മുമ്പ് ശൈഖ് തയ്യിബ് മിര്‍ഫയിലെ ഇത്തിഹാദ് റെയില്‍ നിര്‍മ്മാണ മേഖല സന്ദര്‍ശിച്ചു.ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍, അറ്റകുറ്റപ്പണി കെട്ടിടം, കമ്പനിയുടെ ലോക്കോമോട്ടീവ്‌സ്, വാഗണുകള്‍ തുടങ്ങിയവ ശൈഖ് ത്വയ്യിബും ബോര്‍ഡ് മെമ്പര്‍മാരും സന്ദര്‍ശിക്കുകയും പരിശോധിക്കുകയും ചെയ്തു. ഇത്തിഹാദ് റെയില്‍വേ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഹബ്ഷാനിലെ ഷാ യില്‍ നിന്നും അല്‍ റുവൈസിലേക്ക് ഇതുവരെ 200 കോടി ടണ്‍ സള്‍ഫര്‍ കയറ്റുമതി ചെയ്തതായി റെയില്‍ അധികൃതര്‍ അറിയിച്ചു.
സന്ദര്‍ശന വേളയില്‍ ശൈഖ് ത്വയ്യിബ് അല്‍ ദഫ്‌റ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി.