കശ്മീരില്‍ മേജറടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: August 7, 2018 12:41 pm | Last updated: August 7, 2018 at 3:40 pm
SHARE

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഗുരേസയില്‍ തീവ്രവാദികളുമായുള്ള ഏറ്റ്മുട്ടലിനിടെ മേജറും ജവാന്‍മാരുമടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിന് തീവ്രവാദികള്‍ ശ്രമിച്ചപ്പോള്‍ സൈന്യം വെടിവെക്കുകയായിരുന്നു.

തീവ്രവാദികള്‍ തിരിച്ചും വെടിയുതിര്‍ത്തു. അതേ സമയം ഏറ്റ് മുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും നുഴഞ്ഞു കയറ്റം തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.