കെഎം ജോസഫ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി; സത്യപ്രതിജ്ഞ നടത്തിയത് മൂന്നാമനായി

Posted on: August 7, 2018 12:22 pm | Last updated: August 8, 2018 at 11:24 am
SHARE

ന്യൂഡല്‍ഡി: സീനിയോറിറ്റി സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ ജസ്റ്റിസ് കെഎം ജോസഫ് മൂന്നാമനായിത്തന്നെ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. ജസ്റ്റിസുമാരായ ഇന്ദിര ബാനാര്‍ജി, വിനീത് ശരണ്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യപ്രതിജ്ഞ നടന്നത്.

ഒന്നാം നമ്പര്‍ കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ജഡ്ജിമാര്‍ക്കായി സത്യവാചകം ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി കുറച്ചത് സംബന്ധിച്ച വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇടപെടുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് ഈ വിഷയം അറ്റോണി ജനറല്‍ വേണുഗോപാലുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കെഎം ജോസഫ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നതിന്റെ രണ്ട് വര്‍ഷം മുമ്പ് ഇന്ദിരാ ബാനര്‍ജിയും വിനീത് ശരണും ഹൈക്കോടതിയില്‍ നിയമിതരായിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.