പെരുമ്പാവൂരില്‍ വ്യാജ ബില്ലുണ്ടാക്കി 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ്: സൂത്രധാരന്‍ അറസ്റ്റില്‍

Posted on: August 6, 2018 5:49 pm | Last updated: August 6, 2018 at 11:50 pm

കൊച്ചി: പെരുമ്പാവൂരില്‍ വ്യാജ ബില്ലുണ്ടാക്കി 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി നിഷാദിനെയാണ് ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തത്. പ്ലൈവുഡും അസംസ്‌കൃത വസ്തുക്കളും കയറ്റി അയക്കുന്നതിന്റെ മറവിലായിരുന്നു തട്ടിപ്പ്.

കേരളത്തിലെ ആദ്യ ജിഎസ്ടി തട്ടിപ്പുകേസാണിത്. പ്രതി നാളെ കോടതിയില്‍ ഹാജരാക്കും. പെരുമ്പാവൂരില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. പ്രതിയുടെ സുഹൃത്തുക്കളാണ് ആക്രമണം നടത്തിയത്.