Connect with us

Kerala

കമ്പകക്കാനം കൂട്ടക്കൊലപാതകം : ക്രൂരക്യത്യം നടത്തിയത് മന്ത്രസിദ്ധിക്കായി;പ്രതികളിലൊരാള്‍ പിടിയില്‍

Published

|

Last Updated

തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലപാതകത്തിന് കാരണം മന്ത്രവാദവും അന്ധവിശ്വാസവും. കൊല്ലപ്പെട്ട ക്യഷണന്റെ ശിഷ്യനും ഇയാളുടെ സുഹ്യത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ജില്ലാ പോലീസ് മേധാവി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ക്യഷ്ണനില്‍നിന്നും മന്ത്രവാദ ക്രിയകള്‍ പഠിച്ച അടിമാലി സ്വദേശി അനീഷും ഇയാളുടെ സുഹ്യത്ത് ലിബീഷും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ലിബീഷ് അറസ്റ്റിലായിട്ടുണ്ടെങ്കിലും അനീഷിനെ കണ്ടെത്താനായിട്ടില്ല.

ജുലൈ 29ന് അര്‍ധരാത്രിക്ക് ശേഷമാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം നടത്തിയത്. ക്യഷ്ണനില്‍നിന്നും മന്ത്രവാദം പഠിച്ച അനീഷ് സ്വന്തമായി അടുത്തിടെ ചെയ്യുന്ന മന്ത്രവാദങ്ങളൊന്നിലും ഫലപ്രാപ്തി കണ്ടിരുന്നില്ല. തന്റെ മന്ത്ര ശക്തി ക്യഷ്ണന്‍ അപഹരിച്ചതിനാലിതെന്നാണ് അനീഷ് വിശ്വസിച്ചത്. ഈ മന്ത്രശക്തി ക്യഷ്ണനില്‍നിന്നും തിരികെ നേടാനും ക്യഷ്ണന്റെ മന്ത്രശക്തി തനിക്ക് കൈവരിക്കാനുമായി അനീഷ് ആറ് മാസം മുമ്പ് കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നു. മന്ത്രവാദത്തിലൂടെ ക്യഷ്ണന്‍ സമ്പാദിച്ച സ്വര്‍ണവും പണവും കവരുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. ഇതിനായി ടൂ വീലര്‍ മെക്കാനിക്കായ ലിബീഷിനെ കൂട്ടുപിടിച്ചു. തുടര്‍ന്ന് ഇരുവരും 29ന് അര്‍ധാരാത്രിയോടെ ബൈക്കിന്റെ രണ്ട് ഷോക്ക്അബ്‌സോര്‍ബ് പൈപ്പുകളുമായി ക്യഷ്ണന്റെ വീട്ടിലെത്തി. വീടിന് പിറകിലെ ആട്ടിന്‍ കൂട്ടിലെ ആടുകളെ അടിച്ച് ഒച്ചവെപ്പിച്ചു. ഇത് കേട്ട് പുറത്തെത്തിയ ക്യഷ്ണനെ പൈപ്പുകൊണ്ട് തലക്കടിച്ചു വീഴ്ത്തി. ശബ്ദം കേട്ടെത്തിയ ക്യഷ്ണന്‍രെ ഭാര്യ സുശീലയേയും അടിച്ചു വീഴ്ത്തി. ശബ്ദം കേട്ട് കമ്പി വടിയുമായെത്തിയ മകള്‍ ആഷയേയും അടിച്ചു വീഴ്്ത്തി. ഇതിനിടെ അനീഷിനും പരുക്കേറ്റിരുന്നു. പിറകെ വന്ന മകന്‍ അര്‍ജുനെ അടിച്ചെങ്കിലും വീട്ടിനുള്ളിലേക്കോടിയ അര്‍ജുനെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയും ചെയ്തു. പിറ്റേന്ന് മ്യതദേഹങ്ങള്‍ സംസ്‌കരിക്കാനെത്തിയപ്പോള്‍ അര്‍ജുന്‍ മരിച്ചില്ലെന്ന് കണ്ട് ചുറ്റിക കൊണ്ട് വീണ്ടും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവരെ ഒരുമിച്ച് ഒരു കുഴിയില്‍ കുഴിച്ച് മൂടുകയായിരുന്നു. ജീവനോടെയാണ് അര്‍ജുനേയും ക്യഷ്ണനേയും കുഴിച്ച് മൂടിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.