കേളി ഫുട്ബോള്‍ സംഘാടക സമിതി ഓഫീസ് തുറന്നു

Posted on: August 5, 2018 11:03 pm | Last updated: August 5, 2018 at 11:03 pm

റിയാദ്: സെപ്തംബര്‍ രണ്ടാം വാരത്തില്‍ റിയാദില്‍ നടക്കുന്ന ഒന്‍പതാമത് കേളി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. റിയാദ് ബത്തയില്‍ നടന്ന ചടങ്ങില്‍ കേളി സെക്രട്ടറി ഷൗക്കത് നിലമ്പൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു.

ഫുട്ബോള്‍ സംഘാടക സമിതി ചെയര്‍മാന്‍ റഷീദ് മേലേതില്‍, കണ്‍വീനര്‍ നൗഷാദ് കോര്‍മോത്ത്, ജോഷി പെരിഞ്ഞനം, സുധാകരന്‍ കല്യാശ്ശേരി, ചന്ദ്രന്‍, സുരേഷ് കണ്ണപുരം, ചന്ദ്രന്‍ തെരുവത്ത്, ഷറഫ് പന്നിക്കോട്, വളണ്ടിയര്‍ ക്യാപ്റ്റന്‍ സുരേന്ദ്രന്‍ കൂട്ടായി, അബ്ദുല്‍ ജലീല്‍ കോതകുറിശ്ശി, നൗഷാദ്, സതീഷ് കുമാര്‍ , ഷമീര്‍ കുന്നുമ്മല്‍ , മെഹ്‌റൂഫ് പൊന്ന്യം , വാസുദേവന്‍ , ഉമ്മര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.