പോലീസ് ഡ്രൈവര്‍ക്ക് മര്‍ദനം: എ ഡി ജി പിയുടെ മകള്‍ രഹസ്യമൊഴി നല്‍കി

Posted on: August 5, 2018 9:51 am | Last updated: August 5, 2018 at 11:12 am
SHARE

തിരുവനന്തപുരം: എ ഡി ജി പി സുധേഷ്‌കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട്്് എ ഡി ജി പിയുടെ മകളുടെ രഹസ്യമൊഴി രേഖപ്പെത്തി. ഗവാസ്‌കര്‍ക്കെതിരെ എ ഡി ജി പിയുടെ മകള്‍ നല്‍കിയ പരാതിയിലാണ് രഹസ്യമൊഴി നല്‍കിയത്.
കാട്ടാക്കട ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് എ ഡി ജി പിയുടെ മകളുടെ മൊഴി രേഖപ്പെടുത്തിയത്. കനകക്കുന്നില്‍ എ ഡി ജി പിയുടെ മകളെ വ്യായാമത്തിനായി കൊണ്ടു വന്ന വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ രഹസ്യമൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

അതേസമയം പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസില്‍ കുടുക്കാന്‍ നീക്കമുണ്ടെന്നും വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് എ ഡി ജി പിയുടെ മകളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഗവാസ്‌ക്കറും എ ഡി ജി പിയുടെ മകളും നേരത്തെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇരുവരുടെയും ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പോലീസ് ആസ്ഥാനത്തെ ഒരു ഉന്നത ഐ പി എസ് ഉദ്യോഗസ്ഥനാണ് ഒത്തുതീര്‍പ്പ്്് ശ്രമങ്ങള്‍ക്ക് പിന്നില്‍. ഇന്നലെ ഉച്ച കഴിഞ്ഞ്്് 2.45നാണ് എ ഡി ജി പിയുടെ ഭാര്യയും മകളും കാട്ടാക്കട കോടതിയിലെത്തിയത്. വൈകുന്നേരം 6.30നാണ്്് ഇവര്‍ കോടതിയില്‍ നിന്ന് മടങ്ങിയത്.

ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന എ ഡി ജി പിയുടെയും അപമര്യാദയായി പെരുമാറിയെന്ന മകളുടെയും പരാതികള്‍ വ്യാജമാണെന്നു പോലീസ് കണ്ടെത്തിയതിനു പിന്നാലെയാണു ജാതി പറഞ്ഞ് ഗവാസ്‌കര്‍ ആക്ഷേപിച്ചെന്ന പുതിയ തന്ത്രവുമായി എ ഡി ജി പിയും മകളും രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here