ഫറൂഖ് അബ്ദുള്ളയുടെ വസതിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാളെ വെടിവെച്ചു കൊന്നു

Posted on: August 4, 2018 12:25 pm | Last updated: August 4, 2018 at 8:23 pm
SHARE

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. പൂഞ്ച് സ്വദേശി മുര്‍ഫാസ് ഷ യാണ് കൊല്ലപ്പെടച്ടത്.

എസ് യു വി വാഹനത്തിലെത്തിയ മുര്‍ഫാസ് ഷ അബ്ദുള്ളയുടെ ഭട്ടിണ്ടിയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് കൊല്ലപ്പെട്ടത്.

പ്രധാന ഗേറ്റ് വഴി കുതിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെത്തുടര്‍ന്ന് പിന്നാലെയെത്തി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരു സുരക്ഷാ ഭടനും പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here