പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി  അന്തരിച്ചു

Posted on: August 1, 2018 5:42 pm | Last updated: August 2, 2018 at 8:59 am
SHARE

ആലുവ: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി  അന്തരിച്ചു. 68 വയസായിരുന്നു. ബുധനാഴ്ച  വൈകീട്ട് 4.40 ന് ആലുവ അൻവർ പാലിയേറ്റിവ് കെയറിൽ വച്ചായിരുന്നു  അന്ത്യം. കാന്‍സര്‍ ബാധിതനായി ചികില്‍സയില്‍ ആയിരുന്നു. മയ്യിത്ത് നാളെ മട്ടാഞ്ചേരിയിലെ കൽവാത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

മലയാളികളുടെ ഇഷ്ട ഗസല്‍ ഗായകനായിരുന്നു പി എം ഇബ്രാഹിം എന്ന ഉമ്പായി. 1950ല്‍ അബു – ഫാത്തിമ ദമ്പതികളുടെ മകനായി മട്ടാഞ്ചേരി കല്‍വത്തിയിലാണ് ജനനം. 12ല്‍ അധികം ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞു, അകലെ മൗനം പോല്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളില്‍ ചിലത് മാത്രം.

മത്സ്യക്കച്ചവടം നടത്തിയും തോണിക്കാരനായും ജീവിതം മെനഞ്ഞ ഉമ്പായി ഒരിക്കല്‍ മുംബൈയിലെ അധോലോകത്തിന്റെ വലയിലും പെട്ടിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍ എബ്രഹാമാണ് ഉമ്പായിക്ക് ആ പേര് നല്‍കിയത്.

ഭാര്യ ഹഫ്‌സ. മൂന്ന് മക്കളുണ്ട്.