കണ്ണൂര്‍ വിമാനത്താവളം : അന്തിമ ലൈസന്‍സ് അടുത്ത മാസമെന്ന് വ്യോമയാന മന്ത്രാലയം

Posted on: August 1, 2018 12:54 pm | Last updated: August 1, 2018 at 1:58 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് അടുത്ത മാസം പതിനഞ്ചിനകം അന്തിമ ലൈസന്‍സ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറി. വ്യോമയാന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിന് മുന്നോടിയായി ബന്ധപ്പെട്ട മറ്റ് ഏജന്‍സികളുടെ അനുമതികള്‍ നേടിയെടുക്കാനും യോഗം തീരുമാനിച്ചു.

ആഭ്യന്തര സര്‍വീസുകള്‍ക്കും വിദേശത്തേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ക്കും അനുമതിയായിട്ടുണ്ട്. യോഗത്തില്‍ വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബേ അധ്യക്ഷത വഹിച്ചു. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.