വീട്ടില്‍ കഞ്ചാവ്‌ചെടി വളര്‍ത്തിയ യുവാവ് പിടിയില്‍

Posted on: July 31, 2018 1:54 pm | Last updated: July 31, 2018 at 1:54 pm
SHARE

ത്യപ്പൂണിത്തറ: വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂര്‍ നടക്കാവ് കറുകശ്ശേരില്‍ അഖിലി(25)നെയാണ് ഉദയംപേരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

വീട്ടില്‍ ചെടിച്ചട്ടിയിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. മയക്ക്മരുന്ന് ഉപയോഗം സംബന്ധിച്ച പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്.