Connect with us

National

ലോക്പാല്‍: ഹസാരെ വീണ്ടും നിരാഹാര സമരത്തിന്

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നതിനെതിരെ അന്നാ ഹസാരെ വീണ്ടും നിരാഹാര സമരത്തിനിറങ്ങുന്നു. ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ട് മുതല്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സമരം തുടങ്ങുമെന്ന് ഹസാരെ പറഞ്ഞു.
അഴിമതി വിമുക്ത രാഷ്ട്രത്തിനു വേണ്ടി ജനങ്ങള്‍ തന്റെ കൂടെ നില്‍ക്കണമെന്ന് ഹസാരെ ആവശ്യപ്പെട്ടു. അന്നാ ഹസാരെയുടെ ജന്മനാടായ മഹാരാഷ്ട്ര അഹ്മദ് നഗറിലെ റലേഗന്‍ സിദ്ധി ഗ്രാമത്തിലായിരിക്കും സമരം.

ലോക്പാല്‍ ബില്‍ നടപ്പാക്കുമെന്നും ലോക്പാല്‍ നിയമനങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിച്ചിട്ടും യാതൊന്നും നടപ്പാക്കാത്ത എന്‍ ഡി എ സര്‍ക്കാറിനെ ഹസാരെ വിമര്‍ശിച്ചു. അഴിമതി ഇല്ലാതാക്കുന്നതിന് ഈ സര്‍ക്കാറിന് ആര്‍ജവമില്ല. ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നതിന് ഒട്ടേറെ കാരണങ്ങളാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നതെന്ന് ഹസാരെ പറഞ്ഞു.
ലോക്പാലിന് വേണ്ടി 2011ല്‍ 12 ദിവസം ഹസാരെ നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ പോരാട്ടം പിന്നീട് ദേശീയ ശ്രദ്ധ നേടുകയും യു പി എ സര്‍ക്കാര്‍ 2013ല്‍ ലോക്പാല്‍ നിയമനം അംഗീകരിച്ചു നിയമം പാസ്സാക്കുകയും ചെയ്തു. ലോക്പാലില്‍ ബി ജെ പി സര്‍ക്കാര്‍ കാണിക്കുന്ന മെല്ലെപ്പോക്ക് നയത്തെ കഴിഞ്ഞ ദിവസം സുപ്രീം കോടതിയും വിമര്‍ശിച്ചിരുന്നു.

---- facebook comment plugin here -----

Latest