കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതി: ജലന്തര്‍ ബിഷപ്പിനായി വന്‍ വാഗ്ദാനങ്ങളുമായി വൈദികന്‍ രംഗത്ത്

Posted on: July 29, 2018 12:32 pm | Last updated: July 29, 2018 at 5:13 pm
SHARE

കുറുവിലങ്ങാട്:ജലന്തര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി നല്‍കിയ കന്യാസ്ത്രീയെ അതില്‍നിന്നും പിന്തിരിപ്പിക്കാന്‍ വന്‍ വാഗ്ദാനം. പരാതി പിന്‍വലിച്ചാല്‍ 10ഏക്കര്‍ സ്ഥലവും പുതിയ കോണ്‍വെന്റും പണിതു നല്‍കാമെന്ന് പറഞ്ഞാണ് ഒരു വൈദികന്‍ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ അനുപമയുമായി ഫോണില്‍ ബന്ധപ്പെട്ടത്. മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഒരു വൈദികനാണ് ഇത്തരമൊരു വാഗ്ദാനവുമായി കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.

അതേ സമയം യാതൊരു വിധ വാഗ്ദാനങ്ങളിലും വീണുപോകില്ലെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും കന്യാസ്ത്രീയുടെ കുടുംബം വ്യക്തമാക്കി.

രൂപത എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും അവരാണ് ഈ വാഗ്ദാനം നടത്തുന്നതെന്നും ഭീഷണിയുടേയും സമ്മര്‍ദത്തിന്റേയും സ്വരത്തില്‍ വൈദികന്‍ ഫോണില്‍ പറയുന്നുണ്ട്. ഒരു ദേഷ്യത്തിന് കിണറ്റില്‍ ചാടിയാല്‍ ഏഴ് ദേഷ്യത്തിനും പുറത്തുകടക്കാനാകില്ലെന്നും 11 മിനുട്ട് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണത്തില്‍ വൈദികന്‍ പറയുന്നു.ജലന്തര്‍ ബിഷപ്പിനിടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന വൈദികന്‍ പരാതിക്കാരി താമസിക്കുന്ന കുറുവിലങ്ങാട് മഠത്തില്‍ മൂന്ന് തവണയെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here