Connect with us

Gulf

പ്രവാസി പുനഃരധിവാസം ഉറപ്പുവരുത്തണം: ഐസിഎഫ്

Published

|

Last Updated

ദമ്മാം: ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും സ്വദേശിവത്കരണവും കാരണം ആയിരങ്ങള്‍ക്ക് ദിനംപ്രതി തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന സഹചര്യത്തില്‍ അവരെ പുനഃരധിവസിപ്പിക്കാനും അവരുടെ തൊഴില്‍ വൈധഗ്ദ്യം ഉറപ്പ് വരുത്തി അര്‍ഹമായ മേഖലയില്‍ വിനിയോഗിപ്പിക്കാനും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നടപടി കൈക്കൊള്ളണമെന്ന് ഐസിഎഫ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് വാര്‍ഷിക കൗണ്‍സില്‍ അവശ്യപ്പെട്ടു .
രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവന്നിട്ടും അത്തരം നീക്കങ്ങളെ തടയുന്നതിന് പകരം അതിനെ നിസ്സാരവത്കരിക്കുന്ന യു പി മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു

അടുത്ത പൊതുതിരഞ്ഞടുപ്പില്‍ മതേതരശക്തികള്‍ ഏകോപിപ്പിച്ചു ഫാസിസ്റ്റു ദുര്‍ഭരണത്തെ അവസാനിപ്പിക്കാന്‍ ഭിന്നതകള്‍ മറന്ന് കൈകോര്‍ക്കണമെന്നും കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

ദമാം ഐസിഎഫ് ഹാളില്‍ ചേര്‍ന്ന കൗണ്‍സില്‍ അബ്ദുല്‍ കരീം ഖാസിമി ഉത്ഘാടനം ചെയ്തു. ഷൗക്കത്ത് സഖാഫി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഉള്ളണം, ഷൗക്കത്ത് സഖാഫി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, കോയ സഖാഫി, അന്‍വര്‍ കളറോഡ് , അഷ്‌റഫ് കരുവന്‍പൊയില്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഐസിഎഫ് നാഷനല്‍ ഫൈനാന്‍സ് സെക്രട്ടറി അബൂബക്കര്‍ അന്‍വരി കൗണ്‍സില്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പ്രവാസി വായന പ്രചാരണത്തില്‍ മികവ് പുലര്‍ത്തിയ അല്‍ഖോബാര്‍ സെന്‍ട്രലിനും ഹാദിയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഡീനുമാര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു. ഉമര്‍ സഖാഫി മൂര്‍ക്കനാട് സമാപന സന്ദേശം
നല്‍കി. ജനറല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം സ്വാഗതവും അന്‍വര്‍ കളറോഡ് നന്ദിയും പറഞ്ഞു.