Connect with us

Gulf

സഊദിയുടെ എണ്ണക്കപ്പലിന് നേരെ ചെങ്കടലില്‍ ഹൂതി ആക്രമണം

Published

|

Last Updated

റിയാദ്: സഊദി അറേബ്യയുടെ എണ്ണക്കപ്പലിന് നേരെ ചെങ്കടലില്‍ വെച്ച് യമനിലെ ഹൂതികളുടെ ആക്രമണം.
ആക്രമണം പരാജയപ്പെടുത്തിയെന്നും കപ്പല്‍ കേടുപാടുകള്‍ തീര്‍ത്ത് അടുത്തുള്ള സഊദി തുറമുഖത്തേക്ക് കൊണ്ടുപോയതായും അറബ് സഖ്യസേന വക്താവ് തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി.

യമനിലെ ഹൂതി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നില്‍ .ആക്രമണത്തില്‍ ടാങ്കറിന് നേരിയ കേടുപാട് സംഭവിച്ചിട്ടുണ്ട്. ചെങ്കടലിലെ ബാബ് അല്‍ മന്തബില്‍ വെച്ചാണ് ആക്രമണം നടന്നത് .ഇതോടെ ചെങ്കടല്‍ വഴിയുള്ള ചരക്കുകടത്ത് വലിയ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് .സഊദി എണ്ണ ടാങ്കറിന് നേരെ നടക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ആക്രമണമാണിത്.