ജിഎന്‍പിസി അഡ്മിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Posted on: July 26, 2018 5:06 pm | Last updated: July 26, 2018 at 6:33 pm
SHARE

കൊച്ചി: ജിഎന്‍പിസി ഫേസ്ബുക്ക് കൂട്ടായ്മക്കെതിരെ എക്‌സൈസ് വകുപ്പ് എടുത്ത കേസില്‍ അഡ്മിന്‍മാരില്‍ ഒരാള്‍ക്ക് മുന്‍കൂര്‍ ജാമ്യം. അഡ്മിന്‍മാരില്‍ ഒരാളായ വിനിതക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

മദ്യവില്‍പ്പനക്ക് പ്രോത്സാഹനം നല്‍കുന്ന തരത്തില്‍ കുട്ടികളുടെ ചിത്രം ഉപയോഗിച്ചതിന് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പൊതുസ്ഥലത്തുള്ള മദ്യപാനത്തിന് അബ്കാരി വകുപ്പ് പ്രകാരവുമാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്.