Connect with us

Poem

സ്വപ്നങ്ങള്‍ പറയുന്നത് - കവിത

Published

|

Last Updated

ഇന്നലെ
സ്വപ്നങ്ങളെന്നുമെന്‍ കൂടപ്പിറപ്പുകള്‍
ഇന്നലെ കണ്ട സ്വപ്നം; വെറുതേ
എന്നെ കളിയാക്കി, പിന്നെ പുതപ്പിനടിയില്‍
സുഖനിദ്രതേടി പാതിരാത്രിയില്‍.
തണുത്ത മഞ്ഞുകണം മെല്ലെ
പുതപ്പിനുള്ളിലേക്ക് ഊര്‍ന്നിറങ്ങി
സുഖനിദ്രയ്ക്ക് ഭംഗം വരുത്താന്‍
ഏറെ കൊതിച്ചു, ഇന്നലെയുടെ രാവില്‍.

ഇന്ന്
നേരം പുലര്‍ന്നപ്പോള്‍ ഞാനൊരു
പുതിയ ലോകത്തെ സ്വപ്നം കണ്ട
മാത്രയില്‍ ഞാന്‍ ഞെട്ടി വിറച്ചു
കൂട്ടിനാരുമില്ലെന്നറിഞ്ഞ മൗനം.
കണ്ണുകള്‍ ചുറ്റിലും തിരഞ്ഞത്
സ്ഫുരിക്കുന്ന നാമ്പുകള്‍ വന്നണയുന്ന-
തോര്‍ത്ത് വിജനവീഥികളിലലഞ്ഞു
നേരിന്റെ നെടുവീര്‍പ്പുകള്‍ തേടി.

നാളെ
എന്തേ, വിജനവീഥികളെത്തുന്നത്
ഘോരവനാന്തരങ്ങളിലേക്കെന്നറിവ്
പിന്നിലേക്ക് വിളിച്ചില്ല ചിന്തകള്‍ പതിയേ
ചലിച്ചില്ല, നാളെയേയറിഞ്ഞതില്ല.
അതാണു പരാജയമെന്ന് ഇന്നലേയും ഇന്നും
പഠിപ്പിച്ചില്ല നിന്നെയെന്ന് ശാസിക്കും
നാളെയുടെ നിന്റെ ദിനങ്ങളെന്ന് മൊഴിയുന്നത്
കേള്‍ക്കുന്നു ഞാന്‍ യാത്രയില്‍.

Latest