ഭക്ഷ്യവിഷ ബാധ: തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. വാസുകിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: July 24, 2018 12:40 pm | Last updated: July 24, 2018 at 12:40 pm

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. ക വാസുകിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ലക്ടറെ നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേ സമയം കലക്ടര്‍ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷര്‍മ്മദ് പറഞ്ഞു.