Connect with us

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ് : പ്രതികളായ ആറ് പോലീസുകാരും കുറ്റക്കാരെന്ന് കോടതി

Published

|

Last Updated

തിരുവനന്തപുരം: ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് പോലീസുകാര്‍രും കുറ്റക്കാരെന്ന് സിബിഐ കോടതി. . പോലീസുകാരായ കെ.ജിതകുമാറിനും എസ്‌വി ശ്രീകുമാറിനുമെതിരായ കൊലക്കുറ്റം തെളിഞ്ഞു. നാലു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കുമേല്‍ വ്യാജരേഖ ചമക്കല്‍ , ഗൂഢാലോചന എന്നീ കുറ്റങ്ങളും കോടതി കണ്ടെത്തി. സിബിഐ പ്രത്യേക ജഡ്ജി കെ നാസറാണു കേസ് പരിഗണിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കുമെന്നാണ് കരുതുന്നത്.

വിചാരണ സമയത്തു കൂറുമാറിയ കേസിലെ മുഖ്യസാക്ഷി സുരേഷ് കുമാറിനെതിരെയും വ്യാജ എഫ്‌ഐആര്‍ തയാറാക്കാന്‍ സഹായിച്ചെന്നു സാക്ഷി മൊഴികളില്‍ ആരോപിക്കപ്പെടുന്നവര്‍ക്കെതിരെയും കോടതി നിയമനടപടി സ്്വീകരിച്ചേക്കും. 2005 സെപ്റ്റംബര്‍ 27നാണു മോഷണ കുറ്റം ആരോപിച്ചു ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ കൊല്ലപ്പെടുന്നത്.
.

പോലീസുകാരായ കെ ജിതകുമാര്‍, എസ്‌വിശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണു സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. മുന്‍ എസ്പിമാരായ ഇകെ സാബു, ടികെ ഹരിദാസ്, ഡിവൈഎസ്പി: ടിഅജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനും വ്യാജ രേഖകള്‍ നിര്‍മിച്ചതിനുമാണു കേസ്. കേസിലെ മൂന്നാം പ്രതി സോമന്‍ വിചാരണ വേളയില്‍ മരിച്ചു.

Latest