Connect with us

National

ചെന്നൈയില്‍ ട്രെയിനില്‍ തൂങ്ങി യാത്ര ചെയ്ത നാല് പേര്‍ തൂണിലിടിച്ച് വീണ് മരിച്ചു

Published

|

Last Updated

ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ തൂങ്ങിനിന്ന് യാത്ര ചെയ്യവെ തൂണിലിടിച്ച് വീണ് നാല് പേര്‍ മരിച്ചു. മറ്റ് നാല് പേര്‍ക്ക് പരുക്കേറ്റു. സെന്റ് തോമസ് മൗണ്ട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. സബര്‍മതി ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ തൂങ്ങിനിന്ന് യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ 9.15ഓടെയായിരുന്നു അപകടം. രാവിലെ ട്രെയിനില്‍ നല്ല തിരക്കായിരുന്നു. അതേ സമയം പാളത്തിലെ അറ്റകുറ്റ പണികള്‍ കാരണം സാധാരണ യാത്ര ചെയ്തിരുന്ന പാളത്തില്‍നിന്നും മാറി മറ്റൊരു പാളത്തിലൂടെ ട്രെയിന്‍ വന്നതാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട് .അപകടത്തില്‍ മരിച്ചവര്‍ വിദ്യാര്‍ഥികളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.