ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി തര്‍ക്കം: സ്‌കറിയാ തോമസ്- കേരള കോണ്‍ഗ്രസ് (ബി) ലയനം പാളുന്നു

Posted on: July 24, 2018 10:18 am | Last updated: July 24, 2018 at 3:18 pm
SHARE

തിരുവനന്തപുരം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസിലെ സ്‌കറിയാ തോമസ്, ആര്‍ ബാലക്യഷ്ണപിള്ള വിഭാഗങ്ങള്‍ തമ്മിലുള്ള ലയന നീക്കം പാളി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്ന് നടത്താനിരുന്ന സംയുക്ത വാര്‍ത്താ സമ്മേളനം മാറ്റിവെച്ചു.

ഇടതുമുന്നണി വിപുലീകരണം സംബന്ധിച്ച് വ്യാഴാഴ്ച എല്‍ഡിഎഫ് യോഗം നടക്കാനിരിക്കെ സ്‌കറിയാ തോമസും ആര്‍ ബാലക്യഷ്ണപ്പിള്ളയും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. സ്‌കറിയാ തോമസ് വിഭാഗം കേരളാ കോണ്‍ഗ്രസ് (ബി) വിഭാഗത്തില്‍ ലയിച്ച് ഇടതുമുന്നണിയില്‍ പ്രവേശനം നേടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് സംയുക്ത പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നും ഇരു നേതാക്കളും അറിയിച്ചിരുന്നുവെങ്കിലും നിലവിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ഇത് മാറ്റിവെച്ചിരിക്കുകയാണെന്നാണ് അറിയുന്നത്.