Connect with us

National

കുല്‍ഗാമില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍ സലിം അഹമ്മദ് ഷായെ തട്ടിക്കൊണ്ടുപോയി വധിച്ച സ്ഥലത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സിആര്‍പിഎഫും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരെ വധിച്ചത്.

രക്ഷപ്പെട്ട ഒരു ഭീകരനായി സൈന്യം തിരച്ചില്‍ തുടരുകയാണ്. അതേ സമയം ഭീകരരെ പിടികൂടാനെത്തിയ സൈന്യത്തിന് നേരെ പ്രദേശവാസികള്‍ കല്ലേറു നടത്തി.