അവിശ്വാസ പ്രമേയംകൊണ്ടുണ്ടായത് ആവശ്യമില്ലാത്ത ഒരു ആലിംഗനം മാത്രം: നരേന്ദ്ര മോദി

Posted on: July 21, 2018 4:34 pm | Last updated: July 21, 2018 at 8:47 pm
SHARE

ഷജനാപൂര്‍: പാര്‍ലമെന്റില്‍ അവിശ്വാസ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ആലിംഗനം ചെയ്തത് ആവശ്യമില്ലാതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം ഒരുമിച്ചാല്‍ അത് ബിജെപിക്ക് ഗുണമെ ചെയ്യുവെന്നും യുപിയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ മോദി പറഞ്ഞു.

എന്തിനാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് ചോദ്യത്തിന് പ്രതിപക്ഷത്തിന് ഉത്തരമില്ലായിരുന്നു. അവിശ്വാസ പ്രമേയം പരാജയപ്പെപ്പെടുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ആവശ്യമില്ലാത്ത ഒരു ആലിംഗനം മാത്രമാണ് ഉണ്ടായതെന്നും മോദി പരിഹസിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ മോദിയെ കടന്നാക്രമിച്ച് പ്രസംഗിച്ച രാഹുല്‍ പ്രസംഗ ശേഷം മോദിക്കടുത്തെത്തി ആലിംഗനം ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here