Connect with us

National

അവിശ്വാസ പ്രമേയം വികസനത്തിന് എതിരായ ശബ്ദം; പ്രധാനമന്ത്രിയുടെ സീറ്റിലിരിക്കാന്‍ രാഹുല്‍ തിരക്ക് കൂട്ടേണ്ട: മോദി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് മോദിയുടെ പ്രസംഗം. പ്രധാനമന്ത്രിയുടെ സീറ്റിലിരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്തിനാണ് തിരക്ക് കൂട്ടുന്നതെന്ന് മോദി ചോദിച്ചു. ധൃതികൊണ്ടാണ് രാഹുല്‍ തന്റെ സീറ്റിലേക്ക് ഓടിവന്നതെന്നും മോദി പരിഹസിച്ചു.

അവിശ്വാസ പ്രമേയം തള്ളിക്കളയണമെന്ന് മോദി പറഞ്ഞു. അവിശ്വാസ പ്രമേയം വികസനത്തിന് എതിരായ ശബ്ദമാണ്. പ്രതിപക്ഷത്തിന്റെ വികസനവിരുദ്ധ നിലപാട് രാജ്യത്തെ നാശത്തിലേക്ക് നയിക്കും. തന്നെ ഈ കസേരയില്‍ ഇരുത്തിയത് ഇന്ത്യയിലെ ജനങ്ങളാണ്. തന്നെ പ്രധാനമന്ത്രി കസേരയില്‍ നിന്ന് മാറ്റാന്‍ രാഹുലിന് കഴിയില്ല. പ്രതിപക്ഷത്തിന് മോദിയെ മാറ്റുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. ബിജെപി സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും മോദി എണ്ണിപ്പറഞ്ഞു. പ്രതിപക്ഷ ബഹളം ശക്തമായതോടെ മോദിയുടെ പ്രസംഗം ഇടക്ക് വെച്ച് തടസ്സപ്പെട്ടു.

Latest