Connect with us

Kerala

പീഡനവിവരം മറച്ചുവെച്ചു; ജോസ് മാവേലി അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: ആലുവ ജനസേവ ശിശുഭവനില്‍ നടന്ന പീഡനവിവരം മറച്ചുവച്ചതിന് ചെയര്‍മാന്‍ ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു. ശിശുഭവനിലെ അഞ്ച് കുട്ടികളെ അന്തേവാസിയായ ഒരാള്‍ പീഡിപ്പിച്ചത് മറച്ചുവെച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഇക്കാര്യം കുട്ടികള്‍ ചെയര്‍മാനായ ജോസ് മാവേലിയെ അറിയിച്ചിരുന്നുവെങ്കിലും ഇയാള്‍ നടപടിയെടുക്കാതെ മറച്ചുവെക്കുകയായിരുന്നു.

കുട്ടികളെ പീഡിപ്പിച്ച പ്രതിയേയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. ആലുവ ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് കടുത്ത ശാരീരിക- മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

---- facebook comment plugin here -----

Latest