മലബാര്‍ സിമന്റ്‌സ് അഴിമതി: സിബിഐ അന്വേഷണം വേണ്ട-ഹൈക്കോടതി

Posted on: July 20, 2018 11:57 am | Last updated: July 20, 2018 at 2:33 pm
SHARE

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ശശീന്ദ്രന്റെ പിതാവ് വേലായുധന്‍ മാസ്റ്റര്‍, ജോയ് കൈതാരം എന്നിവര്‍ സമര്‍പ്പിച്ച ഹരജി തള്ളിയത്. ഇതേ ആവശ്യം നേരത്തെ ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയത് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

എന്നാല്‍ അഴിമതി കേസുകളില്‍ മൂന്ന് പ്രതികളെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് ല്‍കിയ ഹരജി വിശദ വാദത്തിനായി ഈ മാസം 30ലേക്ക് മാറ്റി.കമ്പനി മുന്‍ ചെയര്‍മാന്‍ ജോണ്‍ മത്തായി, ഡയറക്ടര്‍മാരായ ടി പത്മനാഭന്‍ നായര്‍, എന്‍ കൃഷ്ണ കുമാര്‍ എന്നിവരെയാണ് പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയത്.