ഛത്തീസ്ഗഢില്‍ മൂന്ന് സ്ത്രീകളടക്കം ഏഴ് നക്‌സലുകളെ വെടിവെച്ചുകൊന്നു

Posted on: July 19, 2018 9:58 am | Last updated: July 19, 2018 at 12:46 pm
SHARE

ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ മൂന്ന് സ്ത്രീകളടക്കം ഏഴ് നക്‌സലുകളെ സുരക്ഷാസേന വെടിവെച്ചുകൊന്നു.തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള ബിജാപൂരിലെ തിമിനാര്‍-പസ്‌നര്‍ ഗ്രാമങ്ങളുടെ അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ സേന ആവശ്യപ്പെട്ടെങ്കിലും അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സുരക്ഷാസേന പ്രത്യാക്രമണം നടത്തി. തുടര്‍ന്ന് രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്.

രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തിരച്ചിലെന്ന് നക്‌സല്‍ വിരുദ്ധ സേനയുടെ ചുമതലയുള്ള ഡിഐജി സുന്ദര്‍രാജ് അറിയിച്ചു.
നക്‌സലുകളില്‍ നിന്ന് 0.303 എംഎം റൈഫിളുകളും 12 ബോര്‍ ഗണ്ണുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here