Connect with us

Kerala

കന്റീന്‍ ജീവനക്കാരന് മര്‍ദനം : പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ കന്റീന്‍ ജീവനക്കാരനെ മര്‍ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തുവെന്ന കേസില്‍ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പോലീസ് കുറ്റപത്രം നല്‍കി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു കേസി്‌നാസ്പദമായ സംഭവം.

ഉച്ച ഭക്ഷണം എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ തന്നെ മര്‍ദിച്ചെന്നാണു ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി മനു പോലീസില്‍ പരാതി നല്‍കിയത്. മുറിയില്‍ ഊണ് എത്തിക്കാന്‍ ഒന്നര മണിയോടെ ജോര്‍ജ് ആവശ്യപ്പെട്ടു. ഭക്ഷണമെത്തിക്കാന്‍ 20 മിനിറ്റ് താമസമുണ്ടായതിന് മുഖത്തടിക്കുകയും ചീത്ത വിളിക്കുകയുെ ചെയ്തു.ഇതിന് പിറകെ അദ്ദേഹത്തിന്റെ പിഎയും മര്‍ദിച്ചു. തന്റെ ചുണ്ടിലും കണ്ണിലും പരുക്കേറ്റുവെന്നും കന്റീന്‍ ജീവനക്കാരോട് എംഎല്‍എ മോശമായി പെരുമാറുന്നതു പതിവാണെന്നും മനു പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ജീവനക്കാരനെ മര്‍ദിച്ചിട്ടില്ലെന്നാണ് എംഎല്‍എയുടെ വാദം

---- facebook comment plugin here -----

Latest